Sunday, 22 February 2015

ഗുരു - കഥ / Guru (story )


ഗുരു 

പണ്ടൊരിക്കൽ ഒരു ഗുരു ജീവിച്ചിരുന്നു 
ഗുരു ജനങ്ങൾക്ക്‌ നല്ല മാർഗങ്ങൾ പറഞ്ഞു കൊടുത്തിരുന്നു
അദ്ദേഹം ഒരു നാൾ മരണപെട്ടു സ്വർഗത്തിൽ ചെന്നു
അവിടെ ഒരുപാടുപേർ  അദ്ദേഹത്തിന്  ആരാധകരായി ഉണ്ടായിരുന്നു 
സാക്ഷാൽ ദൈവം പോലും അദേഹത്തെ അഭിനന്ദിച്ചു 

കുറച്ചു കാലങ്ങള്ക്കു ശേഷം ഒരു നാൾ ദൈവം അദേഹത്തെ അടുത്ത് വിളിച്ചു 
ദൈവം കൂപിഷ്ട്ടനായി ഗുരുവിനോട് പറഞ്ഞു 
"ഇനി മുതൽ നീ നരഗത്തിൽ ആയിരിക്കും '
"ദൈവമേ ഞാൻ എന്ത് തെറ്റ് ചെയ്തു?"
ഗുരോ നിങ്ങൾ കണ്ണുതുറന്നു ഭൂമിയിലേക്ക്‌ നോക്ക്‌
ഗുരു ഭൂമിയിലേക്ക്‌ നിറകണ്ണുകളോടെ നോക്കി 
താഴെ ഭൂമിയിൽ ഒരു അമ്പലം 
പ്രതിഷ്ട്ടക്ക് തന്റ മുഖം 

"നീയാണോ അതോ ഞാൻ ആണോ ദൈവം ??"

"അയ്യോ ഞാൻ ദൈവമല്ല..
ഒരു ജാതി 
ഒരു മതം 
ഒരു ദൈവം 
എന്നാ ഞാൻ അവരോടു പറഞ്ഞത് 
അയ്യോ അത് ഞാൻ ആണെന്ന് അവർ കരുതിയോ ??"

"അവർ ആ അമ്പലം ഉപെക്ഷിക്കുനതു വരെ നിന്റ്റെ സ്ഥാനം നരകത്തിൽ ആയിരിക്കും "

ഗുരു വിനെ നരകത്തിൽ തള്ളിവിട്ടു...

Tuesday, 17 February 2015

"ദി അഴി "

അഴി... ജനലഴി..
നിരപരാതി വാതിലിലൂടെ അകത്തേക്ക് 
പുറത്തേക്കും അതുതന്നെ വഴി 

അപരാതിക്കും വഴി വാതിൽ വഴി
എന്നാൽ പുറത്തേക്കു അഴിയില്ലാത്ത  ജനൽ വഴി 
അഴിയെവിടെ?
ആശാരി മൂശാരി അറിയാതെ എവിടെപോയ് 

കൊഴുത്തു തടിച്ച അപരാതിക്കും 
വഴി ജനൽ വഴി 

പുറത്തെത്തിയ അപരാതി
മറ്റൊരു അപരാതിയോടു 
അഴി വഴിയാണ് കേട്ടോ..

നിരപരാതി അറിയാത്ത വഴി 

Thursday, 12 February 2015

നോട്ടിലെ ചങ്ങാതിയോ ഗാന്ധി - ആധുനിക കവിത

"ഞെട്ടി ഞാൻ വിളികേട്ടു ...
ടോ എടോ നീ ഉറങ്ങുന്നുവോ 
നിൻറെ ചെവി ഞാൻ പൊന്നാക്കി മാറ്റും
മടയാ  പറയെടാ ഉത്തരം.."

എന്ത് ചോതിചിതെന്നതറിയാതെ

"മാഷേ ചോദ്യം ഞാൻ കേട്ടില്ല"

"പറയെടാ ഉത്തരം"

എൻറെ മുൻപിൽ കണക്കു പുസ്തകം...
കുട്ടികൾ ആരും മിണ്ടിയില്ല

സുന്ദരി മണി ആരോടോ ചൊല്ലി 
"ഗാന്ധിജി"

ദൈവമേ ഇവളാണോ മാലാഖ 
"മാഷേ ഗാന്ധിജി.."

എല്ലാവരും ചിരിച്ചു 
ഞാനും മാഷും ചിരിച്ചില്ല 

മുടിയില്ലാത്ത കൂട്ടുകാരാൻ 
സുന്ദരി മണിയോട് 
"മിണ്ടാതിരിയെടി വെള്ള പാറ്റയെ എന്റെ ഇരട്ടപ്പേര് നിനക്ക് ആരാടി പറഞ്ഞുതന്നെ വെള്ളപ്പാറ്റെ??"

"മണ്ടാ ഇവിടെ വാ"
ഞാരുവട്ടം കിട്ടി 
എന്നെ പറഞ്ഞു വിട്ടു 

ഞാൻ വീടിലേക്ക്‌ ഓടി 
അച്ചനൂട് ചോതിക്കാം 
"ഗാന്ധിജിന്നു പറഞ്ഞുകൂടെ അച്ഛാ ?"
"മാഷെന്നെ തല്ലി"

അച്ഛൻ ഒരു നോട്ടു എടുത്തു കാണിച്ചു
"ഇതാണ് ഗാന്ധി "

"ഓഹോ അപ്പൊ നോട്ടിലെ ചങ്ങാതിയോ ഗാന്ധി??"