Sunday, 24 December 2017

കാത്ത്

കാത്ത്
വിഷു വാതിൽക്കലാണ്
ഓണം വാതിൽക്കലാണ്
പെരുന്നാള് വാതിൽക്കലാണ്
ക്രിസ്തുമസ് വാതിൽക്കലാണ്
ഞാനും വാതിൽക്കലാണ്
അച്ഛനെ കാത്ത്
അരി കാത്ത്

Tuesday, 24 January 2017

വഴിയോര കച്ചവട കാഴ്ചകൾ

മാസം വർഷം ഒന്നും ഓർമയില്ല.. പൊതുവെ ഓർമക്കുറവ് ഉണ്ട്.
അഹമ്മദാബാദ് നിന്നും തിരിച്ചു വണ്ടി കയറുകയാണ് ലക്ഷ്യം. റെയിൽവേ സ്റ്റേഷനിൽ അന്വേഷിച്ചപ്പോൾ ട്രെയിൻ വരാൻ ഇനിയും സമയം ഉണ്ടെന്നു പറഞ്ഞു. എന്തായാലൂം അത് വരെ വെറുതെ ഇരിക്കണ്ടെന്നു കരുതി സ്റ്റേഷൻ ന്റെ പിന്നിൽ കണ്ട ചെറിയ ഗേറ്റിലൂടെ ഞാൻ പുറത്തേക്കു ഇറങ്ങി. നിറച്ചും വഴിയോര കച്ചവടക്കാറുണ്ടായിരുന്നു. പക്ഷെ വലിയ തിരക്കൊന്നും ആരുടെ അരികിലും കണ്ടില്ല. ഞാൻ ഓരോരുത്തരുടെയും മുന്നിലൂടെ കടന്നു പോയി. അതിൽ ഒന്ന് എന്നെ ആകർഷിച്ചു.

ഒരു മധ്യവസ്കനായ ആൾ കുറെ ഷർട്ടുകൾ  കൂട്ടി ഇട്ടു വിൽക്കുന്നു. എല്ലാം പോളിത്തീൻ കവർ വച്ച് പാക്കുചെയ്തിട്ടുണ്ട്. ഏതെടുത്താലും അൻപതുരൂപ. ഞാൻ എന്തായാലും ഒന്ന് എടുക്കാൻ തീരുമാനിച്ചു.

ഒരു ഷർട്ട് എനിക്ക് നന്നേ ഇഷ്ട്ടപെട്ടു. തുറന്നു നോക്കാൻ തുടങ്ങിയ എന്നെ അയാൾ തടഞ്ഞു, തുറന്നാൽ പിന്നെ എന്തായാലും വാങ്ങിക്കണം എന്നാണ് അയാളുടെ പക്ഷം. ഞാൻ തുറന്നു നോക്കൽ ഉപേക്ഷിച്ചു. മറ്റൊരു ഷർട്ട് കൂടി തിരയാൻ തുടങ്ങി എന്തായാലും അമ്പതു രൂപയ്ക്കു ഷർട്ട് അടിക്കാൻ ഉള്ള തുണിപോലും കിട്ടില്ലെന്നു ഉറപ്പാണ്, സ്റ്റിച്ച് ചെയ്യാൻ ഉള്ള കൂലി വേറെയും.

ഞാൻ ഷർട്ട് ന്റെ പാക്കറ്റ് എടുത്തു നോക്കുന്നത് കണ്ടു കുറെ വഴിപോക്കർ കൂടി എന്റെ കൂടെ കൂടി തിരയാൻ തുടങ്ങി. അതിൽ ഒരാൾ രണ്ടു ഷർട്ട് വളരെ പെട്ടന്ന് തിരഞ്ഞെടുത്തു ഒക്കത്തു വച്ച് നിൽപ്പായി. അയാൾ എന്നെ നോക്കി നിൽപ്പാണ് ഞാൻ വാങ്ങിച്ചിട്ടു വേണം അയാൾക്ക്‌ വാങ്ങിക്കാൻ എന്ന മട്ടിൽ. അങ്ങനെ വിട്ടാൽ പറ്റില്ലല്ലോ ഞാൻ മനഃപൂർവം കുറച്ചു നേരം കളയാൻ തന്നെ തീരുമാനിച്ചു.

ഷർട്ട് ഒക്കത്തു വച്ച് നിൽക്കുന്ന ആളോട് കച്ചവടക്കാരൻ " എന്താ നിൽക്കുന്നത് എടുത്തെങ്കിൽ കാശു തന്നിട്ട് പൊക്കുടേ??"

ആദ്യം മുതൽക്കേ അയാളുടെ മനോഭാവം ശരിയല്ലെന്ന് എനിക്ക് തോന്നിയിരുന്നു.

ഷർട്ട് എടുത്തയാൾ കാഴ്ചക്ക് ഒരു തിടുക്കകാരനും മുന്കോപിയും ആണെന്ന് മറുപടിയിൽ നിന്ന് കൂടി വ്യക്തമായി  " വിൽക്കാൻ അല്ലെ വച്ചിരിക്കുന്നത് പിന്നെന്താ ??"

ഭാഷ മലയാളം അല്ലെങ്കിലും അയാൾ ഉദ്ദേശിച്ച ഹിന്ദി എനിക്ക് മനസിലായി. കച്ചവടക്കാരൻ തിരിച്ചു കണ്ണുരുട്ടി കാണിക്കുന്നു..

തുടർന്ന് പാന്റ്സ് ന്റെ കീശയിൽ നിന്നും കാശെടുത്തു കച്ചവടക്കാരാണ് നേരെ  നീട്ടി. അയാള് കാശു വാങ്ങിച്ചു എണ്ണി നോക്കിയതും ദേഷ്യപ്പെട്ടതും ഒന്നിച്ചായിരുന്നു.

"ഇത്  എൺപതു രൂപയല്ലേ ഉള്ളൂ.. ഇത്രയും നേരം ഞാൻ ഷർട്ട് നു അമ്പതു രൂപ അമ്പതു രൂപ എന്ന് പറഞ്ഞിട്ട് തനിക്കു കേൾക്കാൻ വയ്യായിരുന്നോടാ പൊട്ടാ.."

പിന്നെ കണ്ടത്  കാശു കൊടുത്തയാൾ കച്ചവടക്കാരന്റെ കഴുത്തിന് പിടിക്കുന്നതാണ്. കുറച്ചു നേരം പിടിവലി നടന്നു. കൂടിനിന്ന രണ്ടുപേർ ചേർന്നു അവരെ പിടിച്ചു മാറ്റി.
ഞാൻ എന്ത് ചെയ്യണം എന്ന് അറിയാതെ  നോക്കി നിൽക്കുകയായിരുന്നു.

പിടിച്ചു മാറ്റുന്നതിനിടയിൽ കാശു കൊടുത്തയാൾ പിടിച്ചു മാറ്റുന്ന ആളോടായി ദേഷ്യത്തിൽ പറയുന്നുണ്ടായിരുന്നു " ഞാൻ വെറുതെയല്ല കാശു കുറച്ചു തരാൻ പറയുന്നത് രണ്ടു ഷർട്ട് എടുക്കുന്നില്ലേ???"

കച്ചവടക്കാരന്റെ മറുപടി " താൻ രണ്ടു ഷർട്ട് വാങ്ങിച്ചെന്നു കരുതി എന്റെ വീട്ടിലെ അഞ്ചു വയസും എട്ടു വയസും ഉള്ള കുട്ടികളുടെ വയസു കുറയുമോ ????"

മറ്റെയാൾ കുറച്ചു നേരം മിഴിച്ചു നിന്ന് ഇരുപതു രൂപ കൂടി കൊടുത്തിട്ടു വളരെ വേഗത്തിൽ നടന്നു പോയി..

ഞാനും നൂറു രൂപ കൊടുത്തിട്ടു തിരിച്ചു റെയിൽവേ സ്റ്റേഷൻ ലേക്ക് നടന്നു.. അയാൾ പറഞ്ഞതിൽ എന്താണ് തെറ്റ്, അയാൾ എന്നോടാണ് അത് പറയേണ്ടിയിരുന്നത്.. ഞാനും ഒരു വിലപേശൽ നടത്തം എന്ന് കരുതിയാണ് കാത്തു നിന്നതു..

Monday, 23 January 2017

ഡെഡ് ബോഡി

എന്റെ സുഹൃത്ത് പറയുകയായിരുന്നു "ഓഫീസിനു അടുത്ത് ഒരുപാട് പരുന്തു പറക്കുന്നത് കാണാറുണ്ടെന്നു ചിലപ്പോ ഇവിടെ മുൻപ് മുഴുവൻ ശവക്കോട്ട ആയിരുന്നിരിക്കാം" എന്ന്. എന്നാൽ എനിക്ക് തോന്നിയത് ഇപ്പോഴും അങ്ങനെ ആണല്ലോ എന്നാ.. മരിച്ചിട്ടും മരിക്കാതെ ജോലി എടുക്കുന്ന ഒരുപാടു പേർ ജോലി ചെയ്യുന്ന ബാംഗ്ലൂർ സിറ്റി.. ശവക്കോട്ടയില്ലാതെ പിന്നെ വേറെ എന്താണ്? 

ഹായ് കൊള്ളാലോ !

ഇതു വരെ സുഹൃത്തിന്റെ സുഹൃത്തിനെ പറ്റി പറയാൻ വലിയ ബുദ്ധിമുട്ടായിരുന്നു. ഫ്രണ്ട് ൻറെ ഫ്രണ്ട് എന്നൊക്കെ പറയാൻ എന്ത് ബുദ്ധിമുട്ടാ..പക്ഷെ ഇപ്പൊ ശരിയായി താങ്ക്സ് ഉണ്ടുട്ടോ ഫേസ്ബുക്..
ഇപ്പൊ  Mutual Friend എന്ന് പറഞ്ഞാൽ മതിയല്ലോ...