Sunday 24 December 2017

കാത്ത്

കാത്ത്
വിഷു വാതിൽക്കലാണ്
ഓണം വാതിൽക്കലാണ്
പെരുന്നാള് വാതിൽക്കലാണ്
ക്രിസ്തുമസ് വാതിൽക്കലാണ്
ഞാനും വാതിൽക്കലാണ്
അച്ഛനെ കാത്ത്
അരി കാത്ത്

Tuesday 24 January 2017

വഴിയോര കച്ചവട കാഴ്ചകൾ

മാസം വർഷം ഒന്നും ഓർമയില്ല.. പൊതുവെ ഓർമക്കുറവ് ഉണ്ട്.
അഹമ്മദാബാദ് നിന്നും തിരിച്ചു വണ്ടി കയറുകയാണ് ലക്ഷ്യം. റെയിൽവേ സ്റ്റേഷനിൽ അന്വേഷിച്ചപ്പോൾ ട്രെയിൻ വരാൻ ഇനിയും സമയം ഉണ്ടെന്നു പറഞ്ഞു. എന്തായാലൂം അത് വരെ വെറുതെ ഇരിക്കണ്ടെന്നു കരുതി സ്റ്റേഷൻ ന്റെ പിന്നിൽ കണ്ട ചെറിയ ഗേറ്റിലൂടെ ഞാൻ പുറത്തേക്കു ഇറങ്ങി. നിറച്ചും വഴിയോര കച്ചവടക്കാറുണ്ടായിരുന്നു. പക്ഷെ വലിയ തിരക്കൊന്നും ആരുടെ അരികിലും കണ്ടില്ല. ഞാൻ ഓരോരുത്തരുടെയും മുന്നിലൂടെ കടന്നു പോയി. അതിൽ ഒന്ന് എന്നെ ആകർഷിച്ചു.

ഒരു മധ്യവസ്കനായ ആൾ കുറെ ഷർട്ടുകൾ  കൂട്ടി ഇട്ടു വിൽക്കുന്നു. എല്ലാം പോളിത്തീൻ കവർ വച്ച് പാക്കുചെയ്തിട്ടുണ്ട്. ഏതെടുത്താലും അൻപതുരൂപ. ഞാൻ എന്തായാലും ഒന്ന് എടുക്കാൻ തീരുമാനിച്ചു.

ഒരു ഷർട്ട് എനിക്ക് നന്നേ ഇഷ്ട്ടപെട്ടു. തുറന്നു നോക്കാൻ തുടങ്ങിയ എന്നെ അയാൾ തടഞ്ഞു, തുറന്നാൽ പിന്നെ എന്തായാലും വാങ്ങിക്കണം എന്നാണ് അയാളുടെ പക്ഷം. ഞാൻ തുറന്നു നോക്കൽ ഉപേക്ഷിച്ചു. മറ്റൊരു ഷർട്ട് കൂടി തിരയാൻ തുടങ്ങി എന്തായാലും അമ്പതു രൂപയ്ക്കു ഷർട്ട് അടിക്കാൻ ഉള്ള തുണിപോലും കിട്ടില്ലെന്നു ഉറപ്പാണ്, സ്റ്റിച്ച് ചെയ്യാൻ ഉള്ള കൂലി വേറെയും.

ഞാൻ ഷർട്ട് ന്റെ പാക്കറ്റ് എടുത്തു നോക്കുന്നത് കണ്ടു കുറെ വഴിപോക്കർ കൂടി എന്റെ കൂടെ കൂടി തിരയാൻ തുടങ്ങി. അതിൽ ഒരാൾ രണ്ടു ഷർട്ട് വളരെ പെട്ടന്ന് തിരഞ്ഞെടുത്തു ഒക്കത്തു വച്ച് നിൽപ്പായി. അയാൾ എന്നെ നോക്കി നിൽപ്പാണ് ഞാൻ വാങ്ങിച്ചിട്ടു വേണം അയാൾക്ക്‌ വാങ്ങിക്കാൻ എന്ന മട്ടിൽ. അങ്ങനെ വിട്ടാൽ പറ്റില്ലല്ലോ ഞാൻ മനഃപൂർവം കുറച്ചു നേരം കളയാൻ തന്നെ തീരുമാനിച്ചു.

ഷർട്ട് ഒക്കത്തു വച്ച് നിൽക്കുന്ന ആളോട് കച്ചവടക്കാരൻ " എന്താ നിൽക്കുന്നത് എടുത്തെങ്കിൽ കാശു തന്നിട്ട് പൊക്കുടേ??"

ആദ്യം മുതൽക്കേ അയാളുടെ മനോഭാവം ശരിയല്ലെന്ന് എനിക്ക് തോന്നിയിരുന്നു.

ഷർട്ട് എടുത്തയാൾ കാഴ്ചക്ക് ഒരു തിടുക്കകാരനും മുന്കോപിയും ആണെന്ന് മറുപടിയിൽ നിന്ന് കൂടി വ്യക്തമായി  " വിൽക്കാൻ അല്ലെ വച്ചിരിക്കുന്നത് പിന്നെന്താ ??"

ഭാഷ മലയാളം അല്ലെങ്കിലും അയാൾ ഉദ്ദേശിച്ച ഹിന്ദി എനിക്ക് മനസിലായി. കച്ചവടക്കാരൻ തിരിച്ചു കണ്ണുരുട്ടി കാണിക്കുന്നു..

തുടർന്ന് പാന്റ്സ് ന്റെ കീശയിൽ നിന്നും കാശെടുത്തു കച്ചവടക്കാരാണ് നേരെ  നീട്ടി. അയാള് കാശു വാങ്ങിച്ചു എണ്ണി നോക്കിയതും ദേഷ്യപ്പെട്ടതും ഒന്നിച്ചായിരുന്നു.

"ഇത്  എൺപതു രൂപയല്ലേ ഉള്ളൂ.. ഇത്രയും നേരം ഞാൻ ഷർട്ട് നു അമ്പതു രൂപ അമ്പതു രൂപ എന്ന് പറഞ്ഞിട്ട് തനിക്കു കേൾക്കാൻ വയ്യായിരുന്നോടാ പൊട്ടാ.."

പിന്നെ കണ്ടത്  കാശു കൊടുത്തയാൾ കച്ചവടക്കാരന്റെ കഴുത്തിന് പിടിക്കുന്നതാണ്. കുറച്ചു നേരം പിടിവലി നടന്നു. കൂടിനിന്ന രണ്ടുപേർ ചേർന്നു അവരെ പിടിച്ചു മാറ്റി.
ഞാൻ എന്ത് ചെയ്യണം എന്ന് അറിയാതെ  നോക്കി നിൽക്കുകയായിരുന്നു.

പിടിച്ചു മാറ്റുന്നതിനിടയിൽ കാശു കൊടുത്തയാൾ പിടിച്ചു മാറ്റുന്ന ആളോടായി ദേഷ്യത്തിൽ പറയുന്നുണ്ടായിരുന്നു " ഞാൻ വെറുതെയല്ല കാശു കുറച്ചു തരാൻ പറയുന്നത് രണ്ടു ഷർട്ട് എടുക്കുന്നില്ലേ???"

കച്ചവടക്കാരന്റെ മറുപടി " താൻ രണ്ടു ഷർട്ട് വാങ്ങിച്ചെന്നു കരുതി എന്റെ വീട്ടിലെ അഞ്ചു വയസും എട്ടു വയസും ഉള്ള കുട്ടികളുടെ വയസു കുറയുമോ ????"

മറ്റെയാൾ കുറച്ചു നേരം മിഴിച്ചു നിന്ന് ഇരുപതു രൂപ കൂടി കൊടുത്തിട്ടു വളരെ വേഗത്തിൽ നടന്നു പോയി..

ഞാനും നൂറു രൂപ കൊടുത്തിട്ടു തിരിച്ചു റെയിൽവേ സ്റ്റേഷൻ ലേക്ക് നടന്നു.. അയാൾ പറഞ്ഞതിൽ എന്താണ് തെറ്റ്, അയാൾ എന്നോടാണ് അത് പറയേണ്ടിയിരുന്നത്.. ഞാനും ഒരു വിലപേശൽ നടത്തം എന്ന് കരുതിയാണ് കാത്തു നിന്നതു..

Monday 23 January 2017

ഡെഡ് ബോഡി

എന്റെ സുഹൃത്ത് പറയുകയായിരുന്നു "ഓഫീസിനു അടുത്ത് ഒരുപാട് പരുന്തു പറക്കുന്നത് കാണാറുണ്ടെന്നു ചിലപ്പോ ഇവിടെ മുൻപ് മുഴുവൻ ശവക്കോട്ട ആയിരുന്നിരിക്കാം" എന്ന്. എന്നാൽ എനിക്ക് തോന്നിയത് ഇപ്പോഴും അങ്ങനെ ആണല്ലോ എന്നാ.. മരിച്ചിട്ടും മരിക്കാതെ ജോലി എടുക്കുന്ന ഒരുപാടു പേർ ജോലി ചെയ്യുന്ന ബാംഗ്ലൂർ സിറ്റി.. ശവക്കോട്ടയില്ലാതെ പിന്നെ വേറെ എന്താണ്? 

ഹായ് കൊള്ളാലോ !

ഇതു വരെ സുഹൃത്തിന്റെ സുഹൃത്തിനെ പറ്റി പറയാൻ വലിയ ബുദ്ധിമുട്ടായിരുന്നു. ഫ്രണ്ട് ൻറെ ഫ്രണ്ട് എന്നൊക്കെ പറയാൻ എന്ത് ബുദ്ധിമുട്ടാ..പക്ഷെ ഇപ്പൊ ശരിയായി താങ്ക്സ് ഉണ്ടുട്ടോ ഫേസ്ബുക്..
ഇപ്പൊ  Mutual Friend എന്ന് പറഞ്ഞാൽ മതിയല്ലോ...

Friday 9 December 2016

Earn Easy money In 2017


Dear Friends,

This is 2016 and it is going to end and the new year 2017 is waiting at the door steps. Lets welcome the new year with some serious earnings. This is a smart plan for 2017, which am planning to do. We have heard about so many money making and multi level marketing techniques. But don't worry this is not same. In 2017 just change the game. It is new age of intelligent people, we should be smarter.

OK it was just an introduction, let begin with the investment part. The first thing we want to understand in business is "Nothing is free in this world". From the ancient ages we have started barter system, Why!! Because nothing is free. So for our new earning technique we need some investment.
This is not for someone else and also not for advertisement. What about an office if you are starting a business for sure you have to invest some cash for your office. Just consider like that, But instead of office we are going to buy a car. Which is very cheep and easy maintainable.

About me-am working here in a company located in Bangalore city. Normal job

The Plan: Next year am going to buy a used car to start my small business. It is just simple buy a car and attach it with "UBER cabs". UBER is a world wide company which supports the transportation services just like call taxi. This company is now started India also, in main cities we can see UBER cabs are just like taxies. i should say this they are cheep and best. Everything is legal. Here you can earn around 40k to 1 lackh in a month. Money transaction is weekly and they will provide you a smart phone with their company app which will guide you to get your orders. Company will guide you for the registration,bank deals and settlements.

The Things To Be Considered: What are the other expenses?
Investment of car + Petrol/diesel + Maintenance
Buy a used, well maintained car. My plan is to take a good car from olx and check with a mechanic. Am planing to buy Tata Indica from olx for 1 lakh. Gonna to find somebody in Bangalore and going to start immediately, One important thing is just check before you buy the car just consult with the UBER team about the condition of the car

The Risk: The main risk for me is to find out a very good driver who is very good on rods and he should have a blue print of the city in his mind. This is a cunning world of Foxes. So please be aware of fox headed people and get the best driver. It will be more convenient if you are giving a job to your own friend or to a relative. You just have to investigate before you give him a key. And you can give him monthly around 15k. Also please be gentile to him, if he is working hardly to complete all the orders from UBER cabs you will get more money, Then the main thing you have to do is just "Pay him when you are making more". If you don"t want to pay somebody you can Drive yourself.

So i believe that you got a basic idea about this. for more information please contact UBER DRIVE WITH US TEAM.

Friday 15 April 2016

വേദങ്ങളും ഉപനിഷുത്തുക്കളും 'യേശു ലോകരക്ഷകൻ' എന്ന് സാക്ഷ്യപ്പെടുത്തുന്നു

ആരാണ് യേശുക്രിസ്തു? ഈ ചോദ്യം ക്രിസ്തുവിന്റെ ജനനം മുതൽ തന്നെ ലോകം ചോദിച്ചിരുന്നു. ഇതു മനസ്സിലാക്കിയ ക്രിസ്തു ശിഷ്യൻമാരോട് ചോദിക്കുന്നു ഞാൻ ആരെന്നാണ് നിങ്ങൾ പറയുന്നത്? പത്രോസ് പറഞ്ഞു "നീ ജീവനുള്ള ദൈവത്തിന്റെ പുത്രനായ ക്രിസ്തുവാണ്‌"(Mt 16:13-16). ക്രിസ്തുവിന്റെ ജനനത്തിന് മുൻപ് തന്നെ പഴയ നിയമത്തിൽ പ്രവാചകൻമാർ അവനെക്കുറിച്ച് വ്യക്തമായി പറഞ്ഞിരുന്നു. 

ബൈബിൾ മാത്രമല്ല ക്രിസ്തുവിനെക്കുറിച്ച് നമ്മോട് പറയുന്നത്; ക്രിസ്തുവിന് മുൻപ് എഴുതപ്പെട്ട ഹൈന്ദവ വേദങ്ങളും ഉപനിഷുത്തുക്കളും ക്രിസ്തു ലോകരക്ഷകനാണ് എന്ന് സാക്ഷ്യപ്പെടുത്തുന്നു. 

യേശുക്രിസ്തുവിന്റെ മനുഷ്യാവതാരം 

വേദങ്ങളും ഉപനിഷത്തുകളും യേശുവിന്റെ അവതാര രഹസ്യത്തെ പറ്റി നിരവധി തെളിവുകള്‍ നല്കുന്നുണ്ട്. ദൈവം ഒരു കന്യകയില്‍ നിന്നും മനുഷ്യനായി അവതരിക്കുമെന്നും കറപുരളാത്ത ജീവിതം നയിക്കുകയും ഒടുവില്‍ മരണം വഴി തന്റെ ലക്ഷ്യം നിറവേറ്റുമെന്നും സാമവേദത്തില്‍ വ്യക്തമായി പ്രവചിക്കപ്പെട്ടിട്ടുണ്ട്. 

സാമവേദത്തിൽ ഇപ്രകാരമാണ് പറയുന്നത് "ലിവ്ഹ്യ ഗോപ്ത്ത്രം മഹക്യൗ ദാധിന കുറയന്തി ഹവ്യയാനാ പരയ തസീൻ, പ്രജ പതിർതെ വേഭയം അത്മാനം യാഗനം കൃത്വാ പ്രായശ്ചിത് " ഈ ശ്ലോകത്തിന്റെ അര്‍ത്ഥമിതാണ് 'ലോകരക്ഷകന്‍ ഒരു കാലിത്തൊഴുതില്‍ കന്യകയുടെ മകനായി അവതാരമെടുക്കും, ലോകത്തിന്റെ മുഴുവനായ അവന്‍ തന്റെ ജനത്തിന്റെ പാപപരിഹാരത്തിനായി (yagna), തന്റെ ശരീരത്തെ തന്നെ ദാനമാക്കി അനുവദിച്ചിരിക്കുന്നു. ലോകം മുഴുവന്റെയും രക്ഷ യേശുവിലൂടെ മാത്രമേ സാധ്യമാകുകയുള്ളൂയെന്ന് സാമവേദത്തിലെ ഈ ശ്ലോകം ലോകത്തെ ഓര്‍മ്മിപ്പിക്കുന്നു. 

സാമവേദത്തിന്റെ രണ്ടാം ഭാഗമായ തണ്ട്യ മഹാബ്രാഹ്മണത്തില്‍ (Thanddiya Maha Brahmanam) പരാമര്‍ശിക്കുന്നത് ഇങ്ങനെ:- "യജ്ഞൊവ ആപതേ, പ്രദാഃമണി ധര്‍മണി" അതായത് ബലികൊണ്ട് മാത്രമേ രക്ഷ സാധ്യമാവുകയുള്ളു എന്നും ബലിയര്‍പ്പണം നമ്മുടെ പരമപ്രധാനമായ കര്‍ത്തവ്യമാണെന്നും ഈ വേദവാക്യം വ്യക്തമാക്കുന്നു. ഇത്കൂടാതെ ആര്യന്മാര്‍ എപ്പോഴും ഉരുവിട്ടുകൊണ്ടിരിന്ന ഒരു ജപമായിരിന്നു "അഹം യജ്ഞോസ്മി" (Aham Yagnosmi). ഇതിന്റെ അര്‍ത്ഥമിതാണ് 'പരിശുദ്ധരില്‍ പരിശുദ്ധനായ ദൈവം സ്വയം ബലിവസ്തുവാകാതെ നമ്മുക്ക് മോക്ഷം സാദ്ധ്യമല്ല' എന്നാണ്. 

തണ്ട്യ മഹാഃബ്രാഹ്മണത്തില്‍ തന്നെ പ്രതിപാദിക്കുന്ന മറ്റൊരു ശ്ലോകമാണ് 'സര്‍വ്വപാപ പരിഹാരോ രക്തപ്രോക്ഷനഃ മാവാഷകം'. മലയാളത്തിലേക്ക് പരിഭാഷപ്പെടുത്തിയാല്‍ കേള്‍വി, കാഴ്ച, ചിന്ത, പ്രവര്‍ത്തികള്‍, സ്വഭാവം തുടങ്ങിയവ വഴിയായി നാം ചെയ്യുന്ന പാപങ്ങളില്‍ നിന്നും മനുഷ്യന് മോചനം ലഭിക്കണമെങ്കില്‍, രക്തം ചിന്തപ്പെടേണ്ടത് അനിവാര്യമാണെന്നാണ് ഇത് അര്‍ത്ഥമാക്കുന്നത്. അതിനാല്‍ തന്നെ ക്രിസ്തുവിന്റെ കുരിശിലെ ബലിയെ സാധൂകരിക്കുന്ന വാക്യങ്ങളാണ് സാമവേദത്തിലുള്ളതെന്ന് നിസംശയം പറയാന്‍ നമ്മുക്ക് സാധിക്കും. 

ബി‌സി 700-ല്‍ സംസ്കൃതത്തില്‍ എഴുതപ്പെട്ട "ഭവിഷ്യ പുരാണത്തിലെ" (Bhavishaya Purana) 'ഭാരത കാണ്ഡ'(Bharath Khand) ത്തില്‍ 'പ്രതിസര്‍ഗ്ഗ്' (Pratisarg) എന്ന അദ്ധ്യായത്തില്‍ രക്ഷകന്റെ അവതാരത്തെ പറ്റി പറയുന്നത് ഇങ്ങനെയാണ്. 

"യീശ് മൂര്ത്തി പ്രാപ്തഃ നിത്യ ശുദ്ധ ശിവകാരി, യീശ മശി ഈറ്റിചഃ മാം നമ പ്രതിഷ്ഠതം". അര്‍ഥമിതാണ്, "നമ്മുടെ ഹൃദയത്തില്‍ വസിക്കുന്ന ദൈവം പരിശുദ്ധനും, കരുണയുള്ളവനുമാണെന്ന് വെളിവാക്കപ്പെട്ടിരിക്കുന്നു. അവന്റെ പേരാണ് 'യീശാ മസ്സി' (യേശു ക്രിസ്തു)". ഭാരത കാണ്ഡത്തിലെ ഈ ഭാഗം ക്രിസ്തുവിനെ സ്പഷ്ടമായി സാക്ഷ്യപ്പെടുത്തുന്നു എന്ന കാര്യത്തില്‍ നിസ്തര്‍ക്കമാണ്. 

പുരാണങ്ങളില്‍ ദൈവീക അവതാരമായ രക്ഷകനെ പ്രധാനമായും വിശേഷിപ്പിക്കുന്നത് ഇങ്ങനെയാണ്, "ബല്‍വാന്‍ രാജ ഗൌരങ് ശ്വേഠഃ വസ്ത്രകം, പുരുഷ ശൂഭം, യീശ്പുത്ര, കുമാരി ഗര്‍ഭസംഭവം, സത്യാ വരാത പരഃയായനം എന്നിവയാണ്. വ്യക്തമാക്കി പറഞ്ഞാല്‍ തൂവെള്ള വസ്ത്രധാരിയും പാപരഹിതനും കുറ്റമറ്റവനുമായ പരിശുദ്ധ മനുഷ്യന്‍,ദൈവത്തിന്റെ പുത്രന്‍, കന്യകയില്‍ നിന്നും ജനിച്ചവന്‍,സത്യത്തിന്റെ പാതയിലൂടെ മാത്രം ചരിക്കുന്നവന്‍ എന്നൊക്കെയാണ് ഇതിന്‍റെ വാച്യാര്‍ദ്ധം. 

യേശുക്രിസ്തുവിന്റെ കുരിശിലെ ബലി 

രക്ഷകനെ കുറിച്ചും അവിടുത്തെ ബലിയര്‍പ്പെണത്തെ പറ്റിയും ഭഗവത്ഗീതയില്‍ എന്തൊക്കെയാണ് പറഞ്ഞിട്ടുള്ളത്‌ എന്നു കൂടി നമ്മുക്ക് നോക്കാം. 

"സഹായജ്ഞഃ പ്രജസൃഷ്ട്വാ പുരോവച പ്രജാപതിഹ് അനേന പ്രസവിശ്യദ്ധ്വം ഈശവ്വോസ്ട്വിഷ്ട കമദുഖ്” – അര്‍ത്ഥമിതാണ് "മനുഷ്യന്റെ സൃഷ്ടിക്കൊപ്പം ദൈവം ബലിയര്‍പ്പണവും സ്ഥാപിച്ചു, എന്നിട്ടവരോട് പറഞ്ഞു "ഇതുവഴി നിങ്ങളുടെ ഹൃദയത്തിന്റെ അഭിലാഷങ്ങള്‍ നിറവേറുമാറാകട്ടെ." 

യജ്ഞക്ഷപിതാകള്‍മാസഃ – “ബലിയാല്‍ ആരുടെയൊക്കെ പാപങ്ങള്‍ മോചിപ്പിക്കപ്പെട്ടുവോ." 

നയം ലോകോസ്ട്യായജ്ഞസ്വഃ കുടനയാഹ് കുരുസറ്റമ (Nayam lokostyayagnasvah kutanayah kurusattama)” – “അല്ലയോ, ശ്രേഷ്ടനായ ഗുരുവേ, ഇപ്പറഞ്ഞ ബലികളില്‍ ഒന്നുപോലും നിര്‍വ്വഹിക്കുവാന്‍ കഴിയാത്ത ഒരാള്‍ക്കും ഈ ലോകത്ത് സ്ഥാനമില്ല എന്നിരിക്കെ, അവന്‍ എങ്ങിനെ സ്വര്‍ഗ്ഗം പ്രാപിക്കും?" ദിവ്യബലിയുടെ പ്രാധാന്യത്തെ എടുത്തു കാണിക്കുന്ന നിരവധി വാക്യങ്ങള്‍ ഭഗവത് ഗീതയില്‍ ഉണ്ടെന്ന് മുകളില്‍ നല്കിയിരിക്കുന്ന വാക്ക്യങ്ങള്‍ സാക്ഷ്യപ്പെടുത്തുന്നു. 

കൂടാതെ മുണ്ടാകോപനിഷത്തില്‍ (Mundakopanishad) പറയുന്നതിങ്ങനെയാണ് "ബലിയര്‍പ്പിക്കുമ്പോള്‍ ബലിവസ്തു മരത്തോലുകള്‍ പോലെ നിശബ്ദമായിരിക്കും."(പ്ലവഃ ഹ്യേരെ അദൃദയജ്ഞരാപഃഹ്). ലോകത്തിന്‍റെ രക്ഷക്കായി ക്രൂശില്‍ മരണം ഏറ്റുവാങ്ങിയ യേശു വേദനകളെ നിശബ്ദതയോടെയാണ് സ്വീകരിച്ചത് എന്നു വെളിപ്പെടുത്തുന്ന വാക്യങ്ങളാണ് മുണ്ടോകോപനിഷത്തില്‍ പറയുന്നത്. 

ഇതേ കാര്യം തന്നെ സ്കന്ദപുരാണത്തിലെ 7-മത്തെ അദ്ധ്യായത്തില്‍ മറ്റൊരു രീതിയില്‍ വിവരിക്കുന്നുണ്ടെന്ന് നമ്മുക്ക് കാണാന്‍ സാധിയ്ക്കും. വാക്യമിതാണ് "പ്ലവ എയെറ്റെ സൂറ യജ്ഞ അദൃധശെഃ ന സംശയഃ" – “ദൈവത്തിനുള്ള ബലിയര്‍പ്പണം മരത്തോലുകള്‍ക്ക് സമാനമാണ്; അവ നിശബ്ദമാണ് എന്ന കാര്യത്തില്‍ സംശയമില്ല". 

'തണ്ട്യ മഹാ ബ്രാഹ്മണം (Tandya Maha Brahmanam) ത്തില്‍ പറഞ്ഞിരിക്കുന്നതനുസരിച്ചു “ബലികൊണ്ട് മാത്രമേ നമുക്ക് രക്ഷപ്രാപിക്കുവാന്‍ കഴിയുകയുള്ളൂ എന്നും ഇപ്പോള്‍ ചെയ്തുകൊണ്ടിരിക്കുന്നത് യഥാര്‍ഥ ബലിയുടെ നിഴല്‍ മാത്രമാണെന്നും സാക്ഷ്യപ്പെടുത്തുന്നു."(ശ്രുഃ യജ്ഞോത അവതി തസ്യചഃഹായ ക്രിയാതെ). ഇത് വലിയ ഒരു സത്യത്തിലേക്കാണ് വിരല്‍ ചൂണ്ടുന്നത്. ക്രിസ്തുവിന്‍റെ ബലിയര്‍പ്പണത്തിന് നൂറുകണക്കിന് വര്‍ഷങ്ങള്‍ മുന്‍പ് അര്‍പ്പിക്കപ്പെട്ട ബലികള്‍ അപൂര്‍ണ്ണമാണെന്നും (സാമവേദം എഴുതപ്പെട്ടത് ക്രിസ്തുവിന്‍റെ മനുഷ്യാവതാരത്തിന് ഏറെ മുന്‍പാണ്) യഥാര്‍ത്ഥ ബലിയര്‍പ്പണം ഇനിയും നടന്നിട്ടില്ലയെന്നും ഇത് മനസിലാക്കി തരുന്നു. കൂടുതല്‍ വ്യക്തമായി പറഞ്ഞാല്‍ ക്രിസ്തുവിന്‍റെ ബലിയിലൂടെ മാത്രമേ രക്ഷ പൂര്‍ത്തികരിക്കപ്പെടുകയുള്ളേന്നും ആ കാലഘട്ടങ്ങളില്‍ അര്‍പ്പിച്ച ബലികള്‍ക്ക് അടിസ്ഥാനമില്ലെന്നും ഇത് എടുത്തുകാണിക്കുന്നു. 

ഋഗ്വേദത്തിലും ഇതിനെ കുറിച്ചുള്ള പരാമര്‍ശങ്ങള്‍ കാണാന്‍ സാധിയ്ക്കും: ശ്രുഃ അത്മാദ ബലധാഹ് യാസ്യ ഛായാ മൃതം യാസ്യ മൃതുഹ് (Atmada baladah yasya chhaya-mrutam yasya mruatyuh) മലയാളത്തിലേക്ക് പരിഭാഷപ്പെടുത്തിയാല്‍, “അവന്റെ നിഴലും, മരണവും പൂന്തേന്‍ പോലെ ആയിരിക്കും, അവന്റെ നിഴലാലും മരണത്താലും നമുക്ക് ആത്മാവും, ബലവും ദാനമായി ലഭിച്ചു". യേശുവിന്‍റെ യാഗബലി വഴി ലോകത്തിന് ലഭിച്ച അനുഗ്രഹങ്ങളെയാണ് ഈ വാക്യം അവതരിപ്പിക്കുന്നത്. 

മേല്പറഞ്ഞ ഹൈന്ദവ വേദവാക്യങ്ങളില്‍ നിന്ന് 'ബലികള്‍ അര്‍പ്പിക്കുന്നത് വഴി മോക്ഷം സാദ്ധ്യമല്ലയെന്നും, മറിച്ച് അവയെല്ലാം ഒരു മഹത്തായ ബലിയര്‍പ്പണത്തിന്റെ നിഴലുകളാണ്'എന്നും പ്രതിപാദിക്കുന്നു.' മുന്‍പേ സൂചിപ്പിച്ചതുപോലെ ക്രിസ്തുവിന്‍റെ മനുഷ്യാവതാരത്തിന് ഏറെ മുന്‍പ് എഴുതപ്പെട്ട ഈ ഗ്രന്ഥങ്ങളെല്ലാം സാക്ഷ്യപ്പെടുത്തുന്നത്, ക്രിസ്തുവിന്‍റെ കുരിശിലെ ബലിയുടെ പൂര്‍ത്തീകരണം വഴിയായി മാത്രമേ മോക്ഷം സാധ്യമാകുകയുള്ളൂയെന്നതാണ്. 

സത്പാദ ബ്രാഹ്മണത്തില്‍ (Satpatha Brahmanam) "ഒരേ സമയം നശ്വരനും അനശ്വരനുമായ ദൈവം സ്വയമേ ഒരു ബലിയാണെന്നും അവന്‍ തന്നില്‍ മനുഷ്യത്വവും ദൈവത്വവും സ്വാംശീകരിച്ചിരിക്കുന്നു” എന്നു രേഖപ്പെടുത്തിയിരിക്കുന്നതായി കാണുവാന്‍ സാധിക്കും. (തസ്യ പ്രജാപതിരാര്‍ദ്ദമേവ മര്‍ത്യമാസിദ്ധര്‍ദ്ധമൃതം). 

കൂടാതെ സാമവേദത്തിലെ 'തണ്ട്യ മഹാ ബ്രാഹ്മണത്തില്‍ “ദൈവം തന്നെ തന്നെ ബലിവസ്തുവായി അര്‍പ്പിച്ച് നമ്മുടെ പാപങ്ങളില്‍ നിന്നും നമ്മെ രക്ഷിക്കും.” എന്ന ഭാഗവും നമ്മുക്ക് കാണാന്‍ സാധിയ്ക്കും. 

പുരുഷ സൂക്തത്തില്‍ (Purusha Sukta) നിന്നും തെളിവാകുന്നത് വലിയ ഒരു യഥാര്‍ത്ഥ്യമാണ്; ഈ ലോകത്തിന്റെ പരമാധികാരിയായ യേശു നശ്വരതയും അനശ്വരതയും ഒരുപോലെ കൂട്ടി ചേര്‍ത്ത് മനുഷ്യാവതാരമെടുക്കുകയും നമ്മുടെ പാപമോചനത്തിനായി സ്വയം ബലിമൃഗമായി മാറിയ, അവിടുന്ന് അര്‍പ്പിക്കപ്പെട്ട ബലിയാണ് യഥാര്‍ത്ഥ ബലി. 

ലോകത്തിന്റെ പാപങ്ങൾ നീക്കുന്ന ദൈവത്തിന്റെ കുഞ്ഞാട് 

ബലിമൃഗത്തെ കുറിച്ച് ഋഗ്വേദത്തില്‍ പറഞ്ഞിരിക്കുന്നത് എന്തൊക്കെയാണെന്ന് നമ്മുക്ക് പരിശോധിക്കാം. 

I. അത് കൊഴുപ്പില്ലാത്ത മുട്ടനാടായിരിക്കണം. 

II. അതിന്റെ തലക്ക് ചുറ്റുമായി വള്ളികളും, മുള്ളുകളും കൊണ്ടുള്ള കിരീടം ധരിപ്പിച്ചിരിക്കണം. 

III. ബലിമൃഗത്തെ ബലി സ്തൂപത്തില്‍ ബന്ധിച്ചിരിക്കണം. 

IV. അതിന്റെ നാല് കാലുകളില്‍ രക്തം ചിന്തുന്നത് വരെ ആണികള്‍ തറക്കണം. 

V. ആടിനെ പുതപ്പിച്ചിരിക്കുന്ന തുണി നാല് പുരോഹിതന്മാരും പുതക്കണം. 

VI. ബലിയര്‍പ്പിക്കപ്പെടുന്ന ആടിന്റെ ഒരെല്ലുപോലും ഒടിയുവാന്‍ ഇടവരരുത്. 

VII. ബലിയര്‍പ്പിക്കുന്ന ആടിനെ സോമരസം കുടിപ്പിച്ചിരിക്കണം. 

VIII. ബലിക്ക് ശേഷം അത് തന്റെ ജീവിതത്തിലേക്ക് തിരിച്ചു വരും. 

IX. അതിന്റ മാംസം ഭക്ഷിക്കണം 

മേല്പറഞ്ഞിരിക്കുന്ന വിവരങ്ങളില്‍ നിന്നും, യേശു ക്രിസ്തു കാല്‍വരിയില്‍ അര്‍പ്പിച്ച ബലിയുടെ എല്ലാ സ്വഭാവസവിശേതകളും നമ്മുക്ക് കാണാന്‍ സാധിക്കും. യേശുവിന്‍റെ മനുഷ്യാവതാരവും അവിടുത്തെ മരണം വഴിയായി പാപികളുടെ രക്ഷയും, വ്യക്തമായി ഋഗ്ഗ്വേതത്തില്‍ പരാമര്‍ശിക്കുന്നുണ്ടെന്നു വലിയ ഒരു യാഥാര്‍ഥ്യമാണ്. 

നമ്മുടെ രാജ്യത്തെ അവതാര ഐതിഹ്യങ്ങളിലും, ശാസ്ത്രങ്ങളിലും ഇപ്രകാരമുള്ള ബലിയെ കുറിച്ചുള്ള പരാമര്‍ശങ്ങളൊന്നും കാണുവാന്‍ സാധിക്കുകയില്ല. അവയിലൊന്നും മനുഷ്യനായി അവതരിച്ച്, സ്വയം ബലിവസ്തുവായി തീര്‍ന്ന് പാപികളെ അവരുടെ പാപങ്ങളില്‍ നിന്നും മോചിപ്പിക്കുന്ന ദൈവത്തെ കുറിച്ച് പറഞ്ഞിട്ടുള്ളതായി കാണാന്‍ സാധിക്കില്ല. 

എന്നാല്‍, പശ്ചിമേഷ്യയിലെ മെഡിറ്ററേനിയന്‍ തീരത്തുള്ള പലെസ്തീന്‍ എന്ന രാജ്യത്ത്‌, ലോകത്തിലെ ഒരു വലിയ ജനവിഭാഗത്തിന്റെ നടുവില്‍ പരിശുദ്ധ കന്യകയുടെ ഗര്‍ഭത്തിലൂടെ ദൈവം മനുഷ്യനായി അവതരിച്ചു, ദൈവീക മനുഷ്യനെ കുറിച്ചുള്ള മുകളില്‍ നല്‍കിയിരിക്കുന്ന എല്ലാ വിവരണങ്ങളും പൂര്‍ത്തിയാക്കി കൊണ്ട് തന്നെ. 

അതിനാലാണ് അവന്‍ ഒരുപോലെ ദൈവവും, മനുഷ്യനുമാണെന്ന് പറയുന്നത്. തുടക്കം മുതലേ തന്നെ യേശു, മനുഷ്യരുടെ പാപമോചനത്തിനായുള്ള തന്റെ മരണത്തെ കുറിച്ചും, മരണത്തിന് മേല്‍ വിജയം വരിച്ചുകൊണ്ടുള്ള തന്റെ പുനരുത്ഥാനത്തെ കുറിച്ചും വ്യക്തമായി പ്രതിപാദിക്കുന്നുണ്ട്. 

തന്റെ പ്രബോധനങ്ങളെ വെറുക്കുന്നവരും, അവന്റെ ജീവന് വേണ്ടി ദാഹിക്കുന്നവരുമായ ദുഷ്ടന്മാരുടെ കൈകളില്‍ തന്‍റെ ജീവന്‍ നല്കാന്‍ അവിടുന്ന് മടികാണിച്ചില്ല. യേശു വധിക്കപ്പെട്ട രീതി പരിശോധിച്ചാല്‍ പുരുഷ സൂക്തത്തില്‍ പരാമര്‍ശി‍ച്ചിരിക്കുന്ന 'ബ്രഹ്മ' ദൈവത്തെ ബലിയര്‍പ്പിച്ചതിനു സമാനമാണെന്ന് കാണാന്‍ സാധിയ്ക്കും. ഋഗ്വേദത്തില്‍ ബലിമൃഗത്തെ കുറിച്ച് പറഞ്ഞിട്ടുള്ള കാര്യങ്ങളെല്ലാം ഈ ദൈവീക-മനുഷ്യനിലും താഴെ പറയുന്ന വിധം സമാനതപുലര്‍ത്തിയിരിക്കുന്നു : 

I. അവന്‍ പാപരഹിതനായ ദൈവീക മനുഷ്യനായിരുന്നു (I Pet 2:22). 

II. അവന്റെ തലയില്‍ മുള്‍ക്കിരീടം ധരിപ്പിക്കപ്പെട്ടു (I Pet 2:22). 

III. അവന്‍ കുരിശില്‍ തറക്കപ്പെട്ടു (ബലി സ്തൂപം) (John 19:18). 

IV. കുരിശില്‍ കൈകളിലും, കാലുകളിലും ആണികളാല്‍ തറക്കപ്പെട്ടു (Matt 27:35) 

V. അവനെ കുരിശില്‍ തറച്ചവര്‍ അവന്റെ മേലങ്കി പങ്കിട്ടെടുത്തു (Matt 27:35). 

VI. അവന്റെ ഒരെല്ലു പോലും ഒടിയുകയുണ്ടായില്ല (John 19:36). 

VII. അവന് കുടിക്കുവാന്‍ കയ്പ് നീര്‍ നല്കി (സോമ രസം) (Matt 27:34). 

VIII. അവന്‍ മരണത്തിനുമേല്‍ വിജയം വരിച്ചുകൊണ്ട് പിന്നീട് ഉത്‌ഥാനം ചെയ്തു (Matt 28:5-6). 

IX. തന്റെ മരണത്തിനു മുന്‍പ്, അപ്പവും വീഞ്ഞും കൈകളില്‍ എടുത്ത് കൊണ്ട് ഇത് തന്റെ ശരീരവും, രക്തവുമാകുന്നുവെന്നും, ലോകത്തിന്റെ പാപമോചനത്തിനായി നിങ്ങളെല്ലാവരും തന്റെ ശരീരമാകുന്ന അപ്പം ഭക്ഷിക്കുകയും, തന്റെ മാംസമാകുന്ന രക്തം പാനം ചെയ്യുകയും വേണമെന്ന് തന്റെ ശിക്ഷ്യന്മാരോട് ആവശ്യപ്പെടുന്നു. ഇതിന്റെ ഓര്‍മ്മക്കായി ഒരു വിശുദ്ധ കൂദാശ സ്ഥാപിക്കുകയും, ലോകമുള്ളിടത്തോളം കാലം ഇത് തുടരുകയും വേണമെന്ന് പറഞ്ഞു. യേശുവിന്‍റെ ഈ ആഹ്വാനം പൂര്‍ണമായി അംഗീകരിച്ച് കൊണ്ട് ലോകത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ അനുദിനം 5 ലക്ഷത്തോളം വിശുദ്ധ കുര്‍ബ്ബാനകൾ അര്‍പ്പിക്കപ്പെടുന്നു. 

വേദങ്ങളും ഉപനിഷത്തുകളും യേശുക്രിസ്തു ലോക രക്ഷകനാണ് എന്ന് സാക്ഷ്യപ്പെടുത്തുമ്പോൾ ഖുറാനും ഇതു തന്നെയാണ് വെളിപ്പെടുത്തുന്നത്. മുസ്ലിം പണ്ഡിതനും ഇമാമുമായിരുന്ന മൗലവി സുലൈമാൻ ഖുറാനിൽ വെളിപ്പെടുത്തുന്ന ലോകരക്ഷകനായ യേശുക്രിസ്തുവിനെ തിരിച്ചറിഞ്ഞ് ക്രിസ്തുമതം സ്വീകരിച്ചത് പ്രവാചക ശബ്ദം റിപ്പോർട്ട് ചെയ്തിരുന്നല്ല്ലോ. ഈ വസ്തുതകളെല്ലാം ഒരേ ഒരു സത്യത്തിലേക്കാണ് മാനവകുലത്തെ നയിക്കുന്നത്- ക്രിസ്തു എന്ന സനാതന സത്യത്തിലേക്ക്. 

ആകാശത്തിനു കീഴെ മനുഷ്യരുടെയിടയിൽ നമുക്കു രക്ഷക്കുവേണ്ടി യേശു എന്ന നാമമല്ലാതെ മറ്റൊരു നാമവും നല്കപ്പെട്ടിട്ടില്ല എന്നും, ഈ നാമത്തിന്റെ മുമ്പിൽ എല്ലാ മുട്ടുകളും മടങ്ങുമെന്നും എല്ലാ നാവുകളും ഈ ദൈവനാമത്തെ പുകഴ്ത്തുമെന്നുമുള്ള സത്യം മനസ്സിലാക്കുവാൻ നമുക്ക് കഴിയട്ടെ (Cf: Acts 4:12, Rom 14:11).

Thanks to
സ്വന്തം ലേഖകൻ
http://www.pravachakasabdam.com/